പുനലൂർ: ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ പുനലൂർ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് പ്രാദേശിക പത്രപ്രവർത്തകരുടെ കൂട്ടായ്മയായ കേരള ജേർണലിസ്റ്റ് യൂണിയൻ ( കെ.ജെ.യു ) പുനലൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.വിവിധ സ്ഥലങ്ങളിലായി വ്യാപിച്ച് കിടക്കുന്ന സർക്കാർ ഓഫീസുകൾ സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നതിന് നടപടികളെടുക്കണമെന്നും കോടതി കോംപ്ലക്സ്, സ്നാന ഘട്ടം, കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻറ് വർഗീസ് എം.കൊച്ചുപറമ്പിൽ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വി.വി.ഉല്ലാസ് രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ: സെക്രട്ടറി അശ്വിൻ പഞ്ചാക്ഷരി മുഖ്യ പ്രഭാഷണം നടത്തി. കെ.കെ.ബാബു, മനോജ് നടേശൻ, ഷാജി ദേവരാജ്, മനോജ് വന്മള, ജോയ് പാസ്റ്റൻ ,എ.മഹേഷ് ,ബാബു രമേശ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി വി.വി.ഉല്ലാസ് രാജ് (പ്രസിഡന്റ്), മനോജ് വന്മള, ജോയ് പാസ്റ്റൻ (വൈസ് പ്രസിഡന്റുമാർ)ഷാജി ദേവരാജ് (സെക്രട്ടറി), മുഹമ്മദ് റാഫി, എ.മഹേഷ്, പ്രജിൽ.പി (ജോ: സെക്രട്ടറിമാർ) ,മനോജ് നടേശൻ (ഖജാൻജി) കെ.കെ.ബാബു ( ജില്ലാ കമ്മിറ്റി അംഗം)എന്നിവരെ ഐകണ്ഠേന തെരഞ്ഞെടുത്തു.പ്രാദേശിക പത്രപ്രവർത്തകരുടെ കൂട്ടായ്മയായ കേരള ജേർണലിസ്റ്റ് യൂണിയൻ ( കെ.ജെ.യു ) പുനലൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.വിവിധ സ്ഥലങ്ങളിലായി വ്യാപിച്ച് കിടക്കുന്ന സർക്കാർ ഓഫീസുകൾ സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നതിന് നടപടികളെടുക്കണമെന്നും കോടതി കോംപ്ലക്സ്, സ്നാന ഘട്ടം, കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻറ് വർഗീസ് എം.കൊച്ചുപറമ്പിൽ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വി.വി.ഉല്ലാസ് രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ: സെക്രട്ടറി അശ്വിൻ പഞ്ചാക്ഷരി മുഖ്യ പ്രഭാഷണം നടത്തി. കെ.കെ.ബാബു, മനോജ് നടേശൻ, ഷാജി ദേവരാജ്, മനോജ് വന്മള, ജോയ് പാസ്റ്റൻ ,എ.മഹേഷ് ,ബാബു രമേശ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി വി.വി.ഉല്ലാസ് രാജ് (പ്രസിഡന്റ്), മനോജ് വന്മള, ജോയ് പാസ്റ്റൻ (വൈസ് പ്രസിഡന്റുമാർ)ഷാജി ദേവരാജ് (സെക്രട്ടറി), മുഹമ്മദ് റാഫി, എ.മഹേഷ്, പ്രജിൽ.പി (ജോ: സെക്രട്ടറിമാർ) ,മനോജ് നടേശൻ (ഖജാൻജി) കെ.കെ.ബാബു ( ജില്ലാ കമ്മിറ്റി അംഗം)എന്നിവരെ ഐകണ്ഠേന തെരഞ്ഞെടുത്തു.
0 comments:
Post a Comment