
കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്ന് ആരംഭിച്ച് പുനലൂർ ,തമിഴ്നാട്ടിലെ തങ്കാശി ജില്ലയിലെ ചെങ്കോട്ട റെയിൽവെസ്റ്റേഷൻ വഴി ചെന്നൈ വരെ എത്തുന്ന റെയിൽ പാത, 1904 ൽ ആണ് ആരംഭിക്കുന്നത്. തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽപാത ആയിരുന്നു ഇത്. തിരുവിതാംകൂറും, ബ്രിട്ടീഷ് സർക്കാരും സംയുക്തമായാണ് ഈ റെയിൽപാത നിർമ്മിച്ചത്. 1904 മുതൽ ഈ പാതയിൽ തീവണ്ടി സർവ്വീസ് ആരംഭിച്ചു. കേരളത്തിലെ തന്നെ പുരാതനമായ പാതകളിലൊന്നായ ഈ പാതയിലൂടെ ആദ്യം ആരംഭിച്ച പ്രധാന സർവ്വീസ് ആയിരുന്നു കൊല്ലം - മദ്രാസ് (ഇന്നത്തെ ചെന്നൈ) ക്വയിലോൺ മെയിൽ. നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി തുടർന്നുകൊണ്ടിരുന്ന കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഈ Train Service, 2000 ൽ നിർത്തലാക്കി, മീറ്റർഗേജ് പാതകൾ ബ്രോഡ്ഗേജാക്കി മാറ്റുന്ന പണികളുടെ ഭാഗമായിട്ടാണ് ഈ സർവ്വീസ് നിർത്തലാക്കിയത്. പിന്നീട് നീണ്ട പതിനെട്ട് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം 2018 ൽ ഗേജ്മാറ്റ ജോലികൾ പൂർത്തിയാക്കി പാത ഗതാഗതത്തിനായി തുറന്നപ്പോൾ, റെയിൽവെ ആദ്യം ആരംഭിച്ചത് 2000 ൽ നിർത്തലാക്കിയ ക്വയിലോൺ മെയിൽ സർവ്വീസ് ആയിരുന്നു. പതിവിൽ നിന്ന് വിപരീതമായി പുതിയ പാതയിൽ ആദ്യം പാസഞ്ചർ സർവ്വീസുകൾ ആരംഭിക്കുന്നതിന് പകരം റെയിൽവെ ക്വയിലോൺ മെയിൽ സർവ്വീസ് തന്നെ ആദ്യം പുനസ്ഥാപിച്ചു. ആദ്യം സ്പെഷ്യൽ സർവ്വീസ് ആയി ആരംഭിച്ച വണ്ടി പിന്നീട് 2019 മാർച്ച് 4 ന് Daily Regular Service ആയി, റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ പച്ചക്കൊടി ഉയർത്തി Train Service ഉദ്ഘാടനം ചെയ്തപ്പോൾ പിറന്നത് പഴയ ചരിത്രത്തിന്റെ പുതു ആവിഷ്കാരമായിരുന്നു. ഇന്ന് 2019 നവംമ്പർ 26 ന് Quilon Mail ആരംഭിച്ചിട്ട് 115 വർഷങ്ങൾ തികയുകയാണ്. ഒരു കാലത്ത് സിനിമാക്കാരും, സാഹിത്യകാരൻമ്മാരും, മവഹാരാജാവും ഒക്കെ യാത്ര ചെയ്തിരുന്ന തീവണ്ടി, ഒരിക്കൽ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ഈ വണ്ടിയിൽ യാത്രചെയ്തതും ചരിത്രം. ഈ തീവണ്ടി കൊല്ലം ജില്ലക്കാരുടെ വികാരമാണ്, അഭിമാനമാണ്. പ്രിയപ്പെട്ട ക്വയിലോൺ മെയിലിന് 115 ആം ജൻമ്മദിനാശംസകൾ...
0 comments:
Post a Comment