പുനലൂർതാലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയാക്കാൻ മന്ത്രി രാജുവും കൊല്ലം MP NK പ്രേമചന്ദ്രനും പുനലൂരിലെ കമ്മ്യുണിസ്റ്റ്-കോൺഗ്രസ്-BJP നേതൃത്വവും ഇടപെടണം എന്നാവശ്യം ശക്തമായി...!!!
*ആശുപത്രിയുടെ 12 നിലകെട്ടിടം നിർമാണം അവസാനഘട്ടത്തിൽ നിൽക്കുകയാണ്. പുനലൂർ ജനറൽ ആശുപത്രിക്ക് വേണ്ടി, പുനലൂരിന്റെ മന്ത്രി രാജു ഇപ്പോൾ എങ്കിലും ഇടപെട്ടെ പറ്റു.
*ദയവായി പുനലൂരിലെ കമ്മ്യൂണിസ്റ്റ്-കോൺഗ്രസ്-ബിജെപി രാഷ്ട്രീയക്കാർ യാഥാർഥ്യം മനസിലാക്കണം ; 12 നില കെട്ടിടം കൊണ്ട് മാത്രം പാവപെട്ട രോഗികൾക്ക് നല്ല ചികിത്സ കിട്ടില്ല. ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ചെങ്കിൽ മാത്രമേ ഉപകാരമുള്ളു. അതിന് ആശുപത്രിയുടെ പദവി ഉയർത്തണം. അങ്ങനയാലേ പ്രയോജനമുള്ളു. അതിന്, രാഷ്ട്രീയം മറന്ന് ദയവ് ചെയ്ത ഒരുമിച്ചു പ്രവർത്തിക്കണം. ഇത് നമ്മുക് ഓരോരുത്തർക്കും വേണ്ടിയാണു പറയുന്നത്
*ജനങ്ങൾ അറിയണം, യാതൊരുവിധ ഭൗതിക സാഹചര്യങ്ങളും ഇല്ലാത്ത അടൂരും പത്തനംതിട്ടയും കാഞ്ഞിരപ്പള്ളിയും വരെ ജനറൽ ആശുപത്രികളാണ് ഇപ്പോൾ. അപ്പോഴാണ് ഇത്രയും സൗകര്യങ്ങൾ ഉള്ള പുനലൂരിന് ഇ ഗതികേട്. ഇങ് കോന്നി മുതൽ അങ്ങ് കൊട്ടാരക്കര/കുളത്തുപ്പുഴ വരെയും ഉള്ള പാവങ്ങൾക്ക് ആയി ആണ് ഞങ്ങൾ ഇത് പറയുന്നത്. പുനലൂർ ജനറൽ ആശുപത്രി വന്നേ പറ്റു. വെറുതെയല്ല, നമ്മുക്ക് അർഹത ഉള്ളതിനാലാണ് ചോദിക്കുന്നത്. നമ്മുടെ നാടിൻറെ ആവശ്യമാണിത്.
*പുനലൂർ താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രിയായി ഉയർത്തിയില്ലേൽ ശക്തമായ സമരപരിപാടികളെന്ന് പുനലൂർ സിപിഐഎം. കുറച്ചു വൈകി എങ്കിലും രാഷ്ട്രീയ ഭേദമന്യേ ഞങ്ങൾ ഇതിനെ സ്വാഗതം ചെയുന്നു.
*പുനലൂർ ജനറൽ ആശുപത്രി യാഥാർഥ്യം ആക്കാൻ പുനലൂർ MLA രാജുവും, MP NK പ്രേമചന്ദ്രനും CPI,CPIM,CONGRESS,BJP യും ഒരുമിച്ചു നിന്ന് പ്രവർത്തിക്കണം.
#WewantPunalurGeneralHospital #Punalur #Voiceofpunalur
0 comments:
Post a Comment