advertise here  Call : 9072780374

Local

*** ചരിത്രമുറങ്ങുന്ന കൊല്ലം-പുനലൂർ- ചെങ്കോട്ട റെയിൽപാത ***

*** ചരിത്രമുറങ്ങുന്ന കൊല്ലം-പുനലൂർ- ചെങ്കോട്ട റെയിൽപാത ***
പ്രിയപ്പെട്ടവരെ,
തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽപാത, കേരളം, തമിഴ്നാട് ഈ രണ്ട് സംസ്ഥാനങ്ങളുടേയും
വ്യാപാര വാണിജ്യ മേഖലകളിൽ പ്രഥമസ്ഥാനമുള്ള റെയിൽപാത, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ ചെന്നൈയിലേക്കുള്ള ആദ്യത്തെ റെയിൽവെ ലൈൻ, ഇങ്ങനെ അനേകം സവിശേഷതകളുണ്ട് നൂറ്റാണ്ട് പഴക്കമുള്ള ഈ റെയിൽപാതയ്ക്ക്. അനേകം മഹാരഥൻമ്മാർ സഞ്ചരിച്ച പാത. സിനിമ, കല, സാഹിത്യം അങ്ങനെ സാംസ്കാരിക മേഖലകളിലെ പ്രമുഖർ നിരന്തരയാത്രകൾ നടത്തിയിരുന്ന റെയിൽപാത. ബ്രോഡ്ഗേജ് പാതയാക്കി മാറ്റുവാൻ വേണ്ടി സർവ്വീസുകൾ അവസാനിപ്പിച്ചപ്പോൾ, ആ ജോലികൾ തീരാൻ ജനങ്ങൾ ആവേശത്തോടെ കാത്തിരുന്നു, അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഈ പാതയിലെ ഗാട്ട് സെക്ഷനായ പുനലൂർ - ചെങ്കോട്ട പാതയുടെ പണികൾ പൂർത്തീകരിച്ച് ചെന്നൈയിൽ നിന്നും ട്രെയിൻ ഓടിയെത്തിയപ്പോൾ അത് ഒരു ജനസമൂഹത്തിന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നു. മീറ്റർഗേജ് പാതയിലെ കുഞ്ഞൻവണ്ടികൾ മാത്രം കണ്ടിരുന്നവർ ബ്രോഡ്ഗേജ് പാതയിലെ ആ വലിയ വണ്ടി തെൻമല ചുരം കയറി വരുന്നത് കണ്ടപ്പോൾ അത്ഭുതത്തോടെ നോക്കി നിന്നു. കൊല്ലം ജില്ലയുടെ ഏറ്റവും വലിയ വികസന പദ്ധതികളിൽ ഒന്നായിരുന്നു കൊല്ലം - ചെങ്കോട്ട മീറ്റർഗേജ് പാത ബ്രോഡ്ഗേജ് ആക്കുക എന്നത്, അത് വിജയകരമായി പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. ഇനി വേണ്ടത് പണ്ട് ഈ പാതയിലൂടെ സർവ്വീസ് നടത്തിയിരുന്ന തീവണ്ടികൾ പുനരാരംഭിക്കുക എന്നതാണ്, അതിനുവേണ്ടി എംപി മാരും, സംഘടനകളും പരിശ്രമിക്കേണ്ടതുണ്ട്.
മീറ്റർഗേജ് ലൈനിൽ ഈ പാതയിലൂടെ സർവ്വീസ് നടത്തിയിരുന്ന തീവണ്ടികൾ
1) കൊല്ലം - ചെന്നൈ എഗ്മോർ ക്വയിലോൺ മെയിൽ.
2) കൊല്ലം - ചെന്നൈ എഗ്മോർ എക്സ്പ്രസ്.
3) കൊല്ലം - നാഗൂർ എക്സ്പ്രസ്.
4) കൊല്ലം - കോയമ്പത്തൂർ എക്സ്പ്രസ്.
5) കൊല്ലം - തിരുനൽവേലി പാസഞ്ചർ.
6) കൊല്ലം - മധുര പാസഞ്ചർ.
7) കൊല്ലം - തിരുനൽവേലി എക്സ്പ്രസ്.
ഇപ്പോൾ ഈ പാതയിലൂടെ സർവ്വീസ് നടത്തുന്ന തീവണ്ടികൾ
1) കൊല്ലം - ചെന്നൈ എഗ്മോർ ക്വയിലോൺ മെയിൽ.
2) പാലക്കാട് - തിരുനൽവേലി പാലരുവി എക്സ്പ്രസ്.
3) കൊല്ലം - ചെങ്കോട്ട പാസഞ്ചർ.
4) എറണാകുളം - വേളാങ്കണ്ണി Weekly Special.

ഈ പാതയിലെ പ്രധാനപ്പെട്ട ആവശ്യങ്ങൾ.

1) ഇപ്പോൾ സർവ്വീസ് നടത്തുന്ന 16101/16102 Chennai Egmore - Kollam - Chennai Egmore Quilon Mail ന്റെ ഇപ്പോഴുള്ള സമയക്രമം യാത്രക്കാർക്ക് പ്രയോജനപ്രദമല്ല. അത് താഴെ പറയുന്ന രീതിയിൽ മാറ്റിയാൽ ജനങ്ങൾക്ക് പ്രയോജനപ്രദമാകും
ചെന്നൈ എഗ്മോറിൽ നിന്നും വൈകിട്ട് 07:00 PM ന് ശേഷവും, കൊല്ലത്ത് നിന്ന് വൈകിട്ട് 03:30 PM ന് ശേഷവും പുറപ്പെടുന്ന തരത്തിൽ ക്രമീകരിച്ചാൽ അത് ജനങ്ങൾക്ക് വളരെ അധികം പ്രയോജനപ്പെടും.

2) ഇപ്പോൾ Overnight Service നടത്തുന്ന 16791/16792 തിരുനൽവേലി - പാലക്കാട് - തിരുനൽവേലി പാലരുവി എക്സ്പ്രസിൽ Sleeper Coach കൾ കൂട്ടിച്ചേർക്കാൻ തീരുമാനമായെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല, ആ തീരുമാനം എത്രയും പെട്ടന്ന് നടപ്പാക്കേണ്ടതുണ്ട്. തിരുനൽവേലിയിൽ നിന്ന് തന്നെ ആ വണ്ടിയിൽ നല്ല തിരക്കാണ് എല്ലാ ദിവസവും. മാത്രമല്ല ആ വണ്ടിയുടെ കൊല്ലം - എറണാകുളം സെക്ഷനിലുള്ള അനാവശ്യമായ സ്റ്റോപ്പുകൾ നിർത്തലാക്കേണ്ടതും വളരെ അത്യാവശ്യമാണ്.

3) ഇപ്പോൺ സർവ്വീസ് നടത്തുന്ന 56737/56738 കൊല്ലം - ചെങ്കോട്ട - കൊല്ലം പാസഞ്ചർ സർവ്വീസിന്റെ സമയക്രമം യാത്രക്കാർക്ക് സൗകര്യപ്രദമല്ല. ഈ സർവ്വീസിനു പകരം മീറ്റർഗേജ് കാലത്ത് ഉണ്ടായിരുന്ന രണ്ട് കൊല്ലം - തിരുനൽവേലി പാസഞ്ചറുകളും, കൊല്ലം - മധുര പാസഞ്ചറും പനരാരംഭിക്കണം. കൊല്ലം - പുനലൂർ പാസഞ്ചറുകളും, തിരുനൽവേലി - ചെങ്കോട്ട പാസഞ്ചറുകളും, മധുര - ചെങ്കോട്ട പാസഞ്ചറുകളും Merge ചെയ്ത് ഈ സർവ്വീസുകൾ ആരംഭിക്കാവുന്നതാണ്.

4) ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ സർവ്വീസ് നടത്തുന്ന 06015/06016 എറണാകുംളം - വേളാങ്കണ്ണി - എറണാകുളം  സർവ്വീസ് പ്രതിദിന സർവ്വീസ് ആക്കി മാറ്റുക.

5) കൊല്ലം - കോയമ്പത്തൂർ പ്രതിദിന എക്സ്പ്രസ് സർവ്വീസ് ആരംഭിക്കുക.

6) ഗുരുവായൂർ - പുനലൂർ ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ഗുരുവായൂർ - മധുര Intercity Express Service ആക്കുക.

7) കന്യാകുമാരി - പുനലൂർ പാസഞ്ചർ തിരുനൽവേലിയിലേക്ക് നീട്ടുക.

8) കൊച്ചുവേളിയിൽ നിന്നും കൊല്ലം, ചെങ്കോട്ട, മനാമധുര വഴി രാമേശ്വരത്തേക്ക് കൊച്ചുവേളി - രാമേശ്വരം എക്സ്പ്രസ് സർവ്വീസ് ആരംഭിക്കുക.

9) വൈകുന്നേരം 05:40 PM ന് കൊല്ലത്ത് നിന്നും ആരംഭിക്കുന്ന പുനലൂർ പാസഞ്ചർ ചെങ്കോട്ടയിലേക്ക് നീട്ടുക.

10) തിരുവനന്തപുരത്ത് നിന്നും കൊല്ലം, ചെങ്കോട്ട, മധുര വഴി തിരുപ്പതിയിലേക്ക് തിരുവനന്തപുരം - തിരുപ്പതി എക്സ്പ്രസ് സർവ്വീസ് ആരംഭിക്കുക.

11) 2014 ൽ പ്രഖ്യാപിച്ച താംമ്പരം - ചെങ്കോട്ട - താംമ്പരം അന്ത്യോദയ എക്സ്പ്രസ് സർവ്വീസ് കൊല്ലത്ത് നിന്നും ആരംഭിക്കുവാനുള്ള നടപടികൾ എടുക്കുക.

12) കൊല്ലം - ചെങ്കോട്ട പാതയിൽ IRCTC അനുവദിച്ച VISTADOM Coach എത്രയും പെട്ടന്ന് സർവ്വീസ് ആരംഭിക്കുക. ശബരിമല സ്പെഷ്യൽ സർവ്വീസുകൾ ഈ പാതയിൽ അനുവദിക്കുക. കൊല്ലം - പുനലൂർ പാതയിലെ Electrification ജോലികൾ ഡിസംബറിൽ ആരംഭിക്കുകയാണ്, അതുപോലെ പുനലൂർ - ചെങ്കോട്ട, ചെങ്കോട്ട - വിരുദനഗർ, തെങ്കാശി - തിരുനൽവേലി - തിരുച്ചെന്തൂർ റെയിൽ പാതകളും വൈദ്യുതീകരിക്കുവാനുള്ള ജോലികൾ എത്രയും പെട്ടന്ന് ആരംഭിക്കുക, എന്നാൽ മാത്രമെ വൈദ്യുതീകരണത്തിന്റെ പൂർണ്ണമായ പ്രയോജനം ലഭിക്കുകയുള്ളൂ.

വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം തുറന്ന ഈ പാതയിൽ കൂടുതൽ Train Service കൾക്കായി കാത്തിരിക്കുകയാണ് ജനങ്ങൾ...

About VOP

0 comments:

Post a Comment

Powered by Blogger.