advertise here  Call : 9072780374

Local

അവശ നിലയിൽ കാണപ്പെട്ട വൃദ്ധമാതാവിന് സാഹായവുമായി കൊല്ലം റൂറൽ പിങ്ക് പോലീസ്.

അവശ നിലയിൽ കാണപ്പെട്ട വൃദ്ധമാതാവിന് സാഹായവുമായി കൊല്ലം റൂറൽ പിങ്ക് പോലീസ്.
കൊട്ടാരക്കര: മൈലം അടവിക്കോട് ക്ഷേത്രത്തിൽ അവശനിലയിൽ കാണപ്പെട്ട വൃദ്ധയെ കൊല്ലം റൂറൽ പിങ്ക് പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷനൽകിയ ശേഷം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി മൈലം അടവിക്കോട് ക്ഷേത്രത്തിൽ കണ്ടുവന്ന ഇവർ അവശനിലയിൽ ആയ വിവരം നാട്ടുകാരാണ് പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചത്. തുടർന്ന് പിങ്ക് പോലീസ് സഹായത്തിന് എത്തുകയായിരുന്നു. 70 വയസുള്ള ഓമന എന്ന് പേര് പറഞ്ഞ ഇവർ പുനലൂർ സ്വദേശിയാണ്, ബന്ധുക്കളെ വിളിച്ച് വരുത്തിയിട്ടും ഏറ്റെടുക്കാത്തിതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വനിത എസ്.ഐ രമയുടെ നേതൃത്വത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരായ
സുനിത ബീഗം,  സുധ, സുജാത സാബു എന്നിവർ ചേർന്നാണ്  ആശുപത്രിയിൽ എത്തിച്ചത്. മൈലം പഞ്ചായത്ത് അംഗം ഗോപാലകൃഷ്ണൻ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു.വൃദ്ധമാതാവിനെ ഉപേക്ഷിച്ച വരിൽ മക്കൾ ഉൾപ്പെട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമപരമായ നടപടിഎടുക്കുംമെന്ന് കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ പറഞ്ഞു.

Report : Moidu Anchal 

About VOP

0 comments:

Post a Comment

Powered by Blogger.