ഇന്ത്യയെ ലോകറാങ്കിങ്ങിൽ ടെസ്റ്റിലും, ഏകദിനത്തിലിൻ T20 യിലും ഒന്നാമതെത്തിച്ച ക്യാപ്റ്റൻ, ICC നടത്തുന്ന എല്ലാ ടൂര്ണമെന്റുകളും വിജയിച്ച ഒരേയൊരു ഇന്ത്യൻ ക്യാപ്റ്റൻ. ലോകകപ്പ്, T20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ഏഷ്യ കപ്പ്, കോമ്മണ്വെല്ത് കപ്പ് തുടങ്ങിയവ ഒകെ നേടിയ ഒരേയൊരാൾ, ഇന്ത്യയുടെ എക്കാലത്തെയും മികചക്യാപ്റ്റൻ, ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ ലിസ്റ്റ് എടുത്താൽ ഇന്ത്യയൊൽനിന്ന് ഇദ്ദേഹത്തിന്റെ പേര് മാത്രം, അതെ ഒരൊറ്റ പേര്, തല, ബെസ്ററ് ഫിനിഷർ, ക്യാപ്റ്റൻ കൂൾ എന്നൊക്കെ അറിയുന്ന നമ്മുടെ MS ധോണി. ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ....!!!
07-07-1981
മഹേന്ദ്ര സിങ് ധോണി - ജന്മദിനം
മഹേന്ദ്ര സിങ് ധോണി, അല്ലെങ്കിൽ എം.എസ്.ധോണി (ജനനം: 7 ജൂലൈ 1981 റാഞ്ചി, ബീഹാർ) ഒരു ഇന്ത്യൻ ക്രിക്കറ്ററും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്. ധോണിയുടെ കീഴിൽ ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ്(2007) കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ആസ്ട്രേലിയയിൽ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി.

2017 ൽ ഇന്ത്യൻ ഗവണ്മെന്റ് ധോണിയെ പതമഭൂഷൺ നൽകി ആദരിച്ചു.ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണ് ധോണി. സെവൻ എന്ന വസ്ത്രനിർമ്മാണ ശൃംഖലയുടെ ഉടമസ്ഥനാണ്.ചെന്നെെയിൻ എഫ്സിയുടെ സഹ ഉടമസ്ഥനുമാണ്.
© ടീം VOP
0 comments:
Post a Comment