പുനലൂർ താലൂക്ക് ആശുപത്രിയുടെ പദവി ഉയർത്തി ജനറൽ ആശുപത്രി ആക്കണം, ഇതിനായി മന്ത്രി രാജു സാറും, MP NK പ്രേമചന്ദ്രൻ സാറും ഇടപെടണമെന്നാവശ്യം ശക്തം...!!!
സംസ്ഥാനത്തെ ഏറ്റവും മികച്ച സർക്കാരാശുപത്രിയായ പുനലൂർ താലൂക്ക് ആശുപത്രിയുടെ പദവി ഉയർത്തി ജനറൽ ആശുപത്രിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിനായി പുനലൂരിന്റെ MLA യും മന്ത്രിയുമായ രാജു സാറും കൊല്ലം MP NK പ്രേമചന്ദ്രനും ഇടപെടണം. ജനറൽ ആശുപത്രി ആക്കിയെങ്കിൽ മാത്രമേ നിർമാണം അന്ത്യഘട്ടത്തിലായ 10 നിലകെട്ടിടം കൊണ്ട് ആദിവാസികളുൾപ്പെടുന്ന സാദാരണജനങ്ങൾക്ക് പ്രയോജനം ഉണ്ടാവുകയുള്ളു. കക്ഷിരാഷ്ട്രീയം മറന്ന് നമ്മുടെ നാടിനായി, എല്ലാവരും ഒറ്റകെട്ടായി നിന്ന് പുനലൂർ ജനറൽ ആശുപത്രി എന്ന മലയോരനാടിന്റെ ആവശ്യം യാഥാർഥ്യമാക്കണം.
© Team VOP
0 comments:
Post a Comment