അഞ്ചൽ :കാലപ്പഴക്കം ചെന്ന മരുന്ന് കുത്തിവെച്ചതിനെ തുടർന്ന് വളർത്ത് പശു ചത്തതായി പരാതി. അഞ്ചൽ പനയഞ്ചേരി മംഗലത്ത് വീട്ടിൽ തുളസീധരന്റെ വളർത്ത് പശു ആണ് ചത്തത്. പശു പ്രസവിസിച്ചതിനെതുടർന്നുള്ള ചികിത്സയുടെ ഭാഗമായി അഞ്ചൽ സർക്കാർ മൃഗാശുപത്രിയിലെ നിന്നുമെത്തിയ രാത്രികാലത്ത് കരാർ അടിസ്ഥാനത്തിൽ ജോലിചെയ്ത് വരുന്ന വിറ്റനറി ഡോക്ടർ രേണുവാണ് കാലപ്പഴക്കംചെന്ന മരുന്ന് കുത്തിവെച്ചത് .സംഭവം ശ്രദ്ധയിൽപ്പെട്ട തുളസിദ്ധാരന്റെ ബന്ധുവായ ഫാർമസിസ്റ്റ് കൂടിയായബിജു ഡോക്ടറെ സംഭവം ചൂണ്ടിക്കാട്ടിയപ്പോൾ ഞങ്ങൾ ഇങ്ങനെയാണ് ചികിത്സിക്കുന്നതെന്നും ഞങ്ങളെ ആരും പഠിപ്പിക്കേണ്ട എന്നുമാണ് ഡോക്ടരുടെ മറുപടി എന്നായിരുന്നുവെന്ന് ഭാർമസിസ്റ്റായ ബിജുപറഞ്ഞു. ബിജു ഫാർമസിസ്റ്റ് ആണെന്ന് ആണെന്നറിഞ്ഞതിനെ തുടർന്ന് ഡോക്ടർ വെട്ടിലായി . കാലപ്പഴക്കംചെന്ന മരുന്ന് കുത്തിവെച്ച അഞ്ചാം ദിവസം പശു ചത്തു.4 മാസം മുമ്പ് എക്സ്പെയറി ഡേറ്റ് കഴിഞ്ഞ മരുന്നാണ് ഡോക്ടർ കുത്തിവെച്ച് തന്നെ ബിജു പറയുന്നു എന്നാൽ ചത്ത പശുവിനെ പോസ്റ്റ്മോർട്ടം ചെയ്യാൻ പോലും അഞ്ചൽ സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടർമാർ തയ്യാറായില്ല. പശുവിൻറെ പാൽ വിറ്റ് മക്കളെ വളർത്തുന്ന തുളസിധാരന് പശുവിന്റ ചികിത്സയ്ക്കായി ചെലവായത് 10,000 രൂപയും പിന്നെ കാലപ്പഴക്കംചെന്ന മരുന്ന് കുത്തിവെച്ച് ഡോക്ടർ കൈക്കൂലിയായി 800 രൂപയും നൽകി. പിന്നീട് ചത്ത പശുവിനെ കുഴിച്ചിടാൻ 5000 രൂപ ക്ഷീരകർഷകൻ പലിശയ്ക്കും എടുത്തു. ക്ഷീരവികസന മന്ത്രി കെ. രാജുവിന്റെ മണ്ഡലത്തിലാണ് ക്ഷീരകർഷകന് ഈ അവസ്ഥ. അഞ്ചൽ സർക്കാർ മൃഗാശുപത്രിയെ കുറിച്ച് നിരവധി പരാതികൾ ഇതിനുമുമ്പും വന്നിട്ടുണ്ട്. ക്ഷീര കർഷകരുടെ അത്താണിഅവണ്ടെ മൃഗാശുപത്രി ഡോക്ടർമാർ ക്ഷീരകർഷകന്റെ ഘാധകാരായി മാറിരിക്കുകയാണ് .
Report : Moidu Anchal
Report : Moidu Anchal
0 comments:
Post a Comment