കൊട്ടാരക്കരയ്ക്ക് അടുത്ത് ഓടനാവട്ടത്ത് നിയന്ത്രണം വിട്ട ടോറസിടിച്ച് യുവാവ് മരിച്ചു. ആയൂർ ചെറുവക്കൽ ഇടയിലവീട്ടിൽ ജോമോൻ(36) ആണ് മരിച്ചത്. അമിത വേഗതയിലെത്തിയ എ.എസ് ഗ്രാനൈറ്റ്സിന്‍റെ ടോറസ്, സ്കൂൾ ബസിൽ ഇടിച്ചശേഷമാണ് ജോമോന്‍റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. തലയിലൂടെ കയറിയിറങ്ങിയതോടെ ജോമോൻ തൽക്ഷണം മരിച്ചു. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
Credit : www.people24×7.com
Credit : www.people24×7.com
0 comments:
Post a Comment