advertise here  Call : 9072780374

Local

ബെല്‍ ഓഫ് ഫെയ്ത് മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷയ്ക്കായി കൊല്ലം സിറ്റി പോലീസ്

ബെല്‍ ഓഫ് ഫെയ്ത്
മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷയ്ക്കായി കൊല്ലം സിറ്റി പോലീസ്

കൊല്ലം: തനിച്ച് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് നൂതന പദ്ധതിയുമായി പോലീസ്. ബെല്‍ ഓഫ് ഫെയ്ത് എന്ന പേരില്‍ കൊല്ലം സിറ്റി പോലീസ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടി പുതിയ സാമൂഹ്യ സുരക്ഷാ പദ്ധതി ആവിഷ്കരിച്ചു. തനിച്ച് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ശാരീരിക അവശതകളോ മറ്റ് സഹായങ്ങളോ ആവശ്യമാണെങ്കില്‍ സമീപം താമസിക്കുന്ന സേവന സന്നദ്ധരുടെ സഹായത്തോടെ ഞൊടിയിടയില്‍ സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. തനിച്ച് താമസിക്കുന്ന വ്യക്തിക്ക് സഹായം ആവശ്യമാണെങ്കില്‍ കൈവശമുളള റിമോട്ടിന്‍റെ കണ്‍ട്രോള്‍ കീ അമര്‍ത്തിയാല്‍ സഹായ സന്ദേശം സേവന സന്നദ്ധരായ സമീപവാസികളില്‍ എത്തുകയും ഉടന്‍ തന്നെ സഹായം ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആയതിന് വേണ്ടുന്ന ഉപകരണവും റിമോട്ട് കീയും പോലീസ് സൗജന്യമായി തനിച്ച് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെ വീട്ടില്‍ സ്ഥാപിക്കും. ഇതിന്‍റെ ഉത്ഘാടനം  ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ്. ഐ.പി.എസ്സ് നിര്‍വ്വഹിച്ചു. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍  ഷിഹാബുദ്ദീന്‍അദ്ധ്യക്ഷത വഹിച്ചു.  ബെല്‍ ഓഫ് ഫെയ്ത് പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറും അഡീ. ഡെപ്യൂട്ടി കമ്മീഷണറുമായ  മുഹമ്മദ് ആരീഫ് പദ്ധതിയുടെ ബോധവല്‍ക്കരണം നടത്തി.

Report : Moidu Anchal

About VOP

0 comments:

Post a Comment

Powered by Blogger.