പുനലൂരിലെ ആയുർവേദ ആശുപത്രിയിലേക്ക് അനധികൃതമായി കൊണ്ടുവന്ന അലോപ്പതി മരുന്നുകൾ ആര്യങ്കാവിൽ എക്സ്സൈസ് പിടികൂടി...!!!
പുനലൂര് കലയനാട്ടെ ആയൂര്വ്വേദ ആശുപത്രിയിലെ മരുന്ന് നിര്മാണത്തിനായി അനധികൃതമായി കടത്തിക്കൊണ്ടുവന്ന 22 കിലോഗ്രാം മോഡേണ് മെഡിസിന് എക്‌സൈസ് സംഘം പിടികൂടി. തമിഴ്‌നാട്ടില് നിന്ന് ആര്യങ്കാവ് ചെക്‌പോസ്റ്റ് വഴികടത്താന് ശ്രമിച്ച മോഡേണ് മെഡിസിനാണ് എക്‌സൈസ് സംഘം വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്. മരുന്ന് കടത്തിയ വാഹനത്തിന്റെ ഡ്രൈവറായ പുനലൂര്വിളക്കുവെട്ടം സ്വദേശി റിനീഷ് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പുനലൂര്കലയനാട്ടെ ആയുര്വേദ ആശുപത്രിയിലേക്ക് കടത്താന്ശ്രമിച്ചതാണെന്ന് വ്യക്തമായത്. ഗുണനിലവാരം കുറഞ്ഞതും അപകടകരവുമായ മരുന്നുകളാണ് പിടിച്ചെടുത്തതെന്ന് പ്രാഥമിക പരിശോധനയില് വ്യക്തമായി. തുടര്ന്ന് അന്വേഷണം ഡ്രഗ്‌സ് കണ്ട്രോള് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചെങ്കോട്ടയില് നിന്നും പ്ലാസ്റ്റിക് കവറുകളിലാക്കി കാറിലാണ് മരുന്നുകള് എത്തിച്ചത്. കാറിലെ ഡിക്കിയില് നാളികേരത്തിനടിയില് ഒളിപ്പിച്ച നിലയിലായിരുന്നു മരുന്നുകള്. വിവിധയിനം പൊടികളും പലതരത്തിലുള്ള ഗുളികകളും കൂട്ടത്തിലുണ്ടായിരുന്നു. ആയൂര്വ്വേദ മരുന്നുകള്ക്ക് വീര്യം കൂട്ടാനായാണ് ഗുണമേന്മ കുറഞ്ഞ മോഡേണ് മെഡിസിന് കടത്തിയതെന്ന് തിരുവനന്തപുരം ആയുര്വേദ ഡ്രഗ്‌സ് കണ്ട്രോള്വിഭാഗത്തിലെ സീനിയര് ഡ്രഗ്‌സ് ഇന്സ്‌പെക്ടര് ഡോക്ടര് സ്മാര്ട്. പി. ജോണ് പറഞ്ഞു. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് നിയമപ്രകാരം കേസെടുക്കുമെന്നും ഡ്രഗ് ഇന്സ്‌പെക്ടര്പറഞ്ഞു. ലൈസന്സ് ഇല്ലാതെ വാഹനത്തില് മരുന്നുകള്കടത്തി കൊണ്ട് വന്നതിന് വാഹനത്തിന്റെ ഡ്രൈവര്ക്കെതിരെ കേസ് എടുത്തതായി എക്‌സൈസ് സര്ക്കിള് ഇന്സ്‌പെക്ടര് ടി.അനില്കുമാര് പറഞ്ഞു. കൂടുതല്അന്വേഷണത്തിനായി മോഡേണ് മെഡിസിന് ഡ്രഗ്‌സ് കണ്ട്രോള് വിഭാഗത്തിന്റെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്
Report : Seyd
Pic : Manoramaonline
Pic : Manoramaonline
© Team VOP
Nice
ReplyDelete