advertise here  Call : 9072780374

Local

12 കുട്ടികള്‍ക്ക് ചിക്കന്‍ പോക്സ്; പുനലൂർ പിറവന്തൂര്‍ സര്‍ക്കാര്‍ യു. പി സ്കൂള്‍ അടച്ചു

ചിക്കന്‍ പോക്സ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വിദ്യാലയം അടച്ചിടാന്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ധേശം. പിറവന്തൂര്‍ ഗവ. മോഡല്‍ യു. പി സ്കൂളിനാണ് മൂന്ന് ദിവസത്തെ അവധി നല്‍കിയത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. വിദ്യാലയത്തിലെ പന്ത്രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധയുണ്ടായത്. ഇവര്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 12,13തീയതികള്‍ ശനി, ഞായര്‍ ദിവസങ്ങളായതിനാല്‍ പതിനഞ്ചിന് മാത്രമേ ഇനി സ്കൂള്‍ തുറക്കൂ. പ്രത്യക്ഷത്തില്‍ അഞ്ച് ദിവസം അവധി നല്‍കിയ പ്രതീതിയാണ്. അധ്യാപകരുടെ നേതൃത്വത്തില്‍  ക്ലാസ് മുറികള്‍ പ്രത്യേകം ശുചീകരിക്കുകയും ചെയ്തു. 350 ലേറെ വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ പഠിക്കുന്നത്. കുട്ടികളും രക്ഷിതാക്കളും ആശങ്കപെടേണ്ടന്ന് ഹെഡ്മാസ്റ്റര്‍ ജലജ പറഞ്ഞു. രോഗബാധിതരായ കുട്ടികള്‍ക്ക് അവധി നല്‍കി അധ്യയനം നടത്താമെന്നിരിക്കെ സ്കൂളിന് അവധി നല്കിയതിന് പിന്നില്‍ ആരോഗ്യ വകുപ്പിന്റെ കടുംപിടുത്തമാണെന്ന ആക്ഷേപമുണ്ട്

Report : Anandhu

About VOP

0 comments:

Post a Comment

Powered by Blogger.